[]കൊച്ചി: പാര്‍ട്ടിയോടോ, നേതാക്കളോടോ എതിര്‍പ്പും, അതൃപ്തിയുള്ളവര്‍ക്കും പാര്‍ട്ടിയില്‍ നി്ന്ന് പുറത്ത് പോകാമെന്ന് സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി നേതാവ് എംപി വീരേന്ദ്രകുമാര്‍.[]
അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്നും, അല്ലാതെ പുറത്തുപറയുന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
മന്ത്രിസ്ഥാനം ഉണ്ടായിരുന്നെങ്കില്‍ കെ.കൃഷ്ണന്‍ കുട്ടി രാജിവെക്കില്ലെന്നും, ചിറ്റൂര്‍ സീറ്റ് കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം ജയിച്ചേനെ. അങ്ങനെയെങ്കില്‍ അദ്ദേഹം ഉറപ്പായിട്ടും മന്ത്രിയായേനെയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
സോഷ്യലിസ്റ്റ് ജനതയില്‍ നിന്ന് കഴിഞ്ഞ ദിവസാമാണ് അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കെ.കൃഷ്ണന്‍ കുട്ടി രാജിവെച്ചത്. ഏറെ നാളായി വിരേന്ദ്രകുമാറുമായി അദ്ദേഹം അഭിപ്രായ ഭിന്നതിയിലായിരുന്നു. ഇതാണ് രാജിക്ക് കാരണമായി കണ്ടെത്തിയിരുന്നത്.