ബെംഗളൂരു: കുപ്രസിദ്ധ കാട്ടുകള്ളന്‍ വീരപ്പന്റെ കൂട്ടാളിയായിരുന്ന സ്റ്റെല്ല മേരിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. 27 വര്‍ഷത്തിന് ശേഷമാണ് സ്റ്റെല്ല പിടിക്കപ്പെടുന്നത്. 1993-ലാണ് ഇവര്‍ക്കെതിരെ ടാഡ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
‘കഴിഞ്ഞ 27 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു സ്റ്റെല്ല മേരി. ചാമരാജ് നഗറിലെ കൊല്ലഗള്‍ പ്രദേശത്തു നിന്നുമാണ് പിടിക്കപ്പെട്ടത്’, ചാമരാജ് നഗര്‍ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
കൃഷി സ്ഥലത്തുനിന്നും ആനകളെ ഓടിക്കാന്‍ വെടിവെച്ചതുമായി ബന്ധപ്പെട്ടാണ് സ്റ്റെല്ലയെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. ഏന്നാല്‍ ചോദ്യം ചെയ്യലില്‍ വീരപ്പനുമായുള്ള ബന്ധം വെളിപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തോക്കുകളും മറ്റു ആയുധങ്ങളും ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നുവെന്നു ചോദ്യം ചെയ്യലില്‍ സ്റ്റെല്ല സമ്മതിച്ചുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വീരപ്പനെ വെടിവെച്ചു കൊന്നത് മുതല്‍ കര്‍ണാടക പോലീസ് സ്റ്റെല്ലക്കുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു.
പതിനാലാം വയസിലാണ് സ്റ്റെല്ല മേരി വീരപ്പന്റെ സംഘത്തില്‍ എത്തിപ്പെടുന്നത്. പാലാര്‍ ബോംബ് സ്‌ഫോടനം, ആയുധക്കടത്ത്, രാംപുര പോലീസ് സ്റ്റേഷന്‍ ആക്രമണം എന്നിവ ഉള്‍പ്പടെ ടാഡ നിയമത്തിനു കീഴിലുള്ള കേസുകളിലും പ്രതിയാണ് സ്റ്റെല്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ