കോഴിക്കോട്: ജെ.ഡി.യു കേരള ഘടകം പിളര്‍പ്പിലേക്ക്. ഇടതു മുന്നണിയിലേക്ക് ചേക്കാറാനുള്ള ശ്രമങ്ങളുമായി വീരേന്ദ്രകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സഖ്യ സന്നദ്ധത അറിയിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി വീരന്‍ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്.
മാതൃസംഘടനയായ ജെ.ഡി.എസുമായി ലയനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്കിടയില്‍ ഭാവി തീരുമാനിക്കാന്‍ ചേര്‍ന്ന ജെഡിയു ഉപസമിതിയിലാണ് കടുത്ത ഭിന്നത. ദേശീയ തലത്തില്‍ നിതീഷ് കുമാറിനെതിരെ വിമത ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാവ് ശരദ് യാദവിനൊപ്പമില്ലെന്നാണ് എംപി വീരേന്ദ്ര കുമാറിന്റെ നിലപാട്.
ദേശീയ തലത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക് നീങ്ങുമ്പോള്‍ ശരദ് യാദവിനൊപ്പം നിന്ന് കേരളത്തില്‍ പാര്‍ട്ടി പ്രത്യേക ഘടകമായി നില്‍ക്കാനാണ് വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഷെയ്ഖ് പി ഹാരീസും നിലപാടെടുത്തത്.
ഭാവി തീരുമാനിക്കാന്‍ ചേര്‍ന്ന ജെ.ഡി.യു അഞ്ചംഗ ഉപസമിതി തീരുമാനമെടുക്കാതെയാണ് പിരിഞ്ഞത്.
നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.