ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടപ്പെട്ട സ്ഥലത്ത് പോവാന്‍ കഴിയില്ല, എല്ലാവരും ജഡ്ജ് ചെയ്യുമായിരുന്നു; കെട്ട്യോളാണെന്റെ മാലാഖയിലെ നായിക പറയുന്നു
Entertainment news
ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടപ്പെട്ട സ്ഥലത്ത് പോവാന്‍ കഴിയില്ല, എല്ലാവരും ജഡ്ജ് ചെയ്യുമായിരുന്നു; കെട്ട്യോളാണെന്റെ മാലാഖയിലെ നായിക പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th June 2021, 12:38 pm

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തില്‍ റിന്‍സി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് വീണ നന്ദകുമാര്‍. താന്‍ ജീവിതത്തില്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വീണ.

ഏറ്റവും കൂടുതലായി ജീവിതത്തില്‍ ഫൈറ്റ് ചെയ്തിട്ടുള്ളത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് വീണ പറയുന്നു. എന്തു ചെയ്യുമ്പോഴും എല്ലാവരും ജഡ്ജ് ചെയ്യുമായിരുന്നു. അത് മലയാളിയായതുകൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. ബോംബെയില്‍ നിന്ന് നാട്ടില്‍ വരുമ്പോഴാണ് അത്തരം കാര്യങ്ങള്‍ അധികവും ഉണ്ടായിട്ടുള്ളതെന്നും വീണ പറയുന്നു.

ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ളിടത്ത് പോവാന്‍ വീട്ടില്‍ നിന്ന് സമ്മതിക്കുമായിരുന്നില്ല. നമുക്ക് ഇഷ്ടം തോന്നുന്ന കാര്യങ്ങള്‍ എന്താണെങ്കിലും, ആരെയെങ്കിലും കാണാനാണെങ്കിലും എവിടെയെങ്കിലും പോവാനാണെങ്കിലും എല്ലാവരും ഇക്കാര്യങ്ങളെ ജഡ്ജ് ചെയ്യുമെന്നും വീണ അഭിമുഖത്തില്‍ പറഞ്ഞു.

കരിയറിന്റെ കാര്യത്തിലും താന്‍ ഏറെ ഫൈറ്റ് ചെയ്തിട്ടുണ്ടെന്നും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണെന്നും വീണ കൂട്ടിച്ചേര്‍ത്തു.

കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം വേറെയും കഥാപാത്രങ്ങള്‍ വരുന്നുണ്ടെന്നും മറ്റ് ഇവന്റുകളും കിട്ടിത്തുടങ്ങിയെന്നും വീണ പറഞ്ഞു.

വീണ ഒരു ഐ.എ.എസുകാരിയാവുകയാണെങ്കില്‍ പ്രധാനമായും ചെയ്യുന്ന കാര്യങ്ങള്‍ എന്തായിരിക്കുമെന്ന അഭിമുഖം നടത്തുന്നയാളുടെ ചോദ്യത്തിന് പ്രകൃതിയ്ക്കും തുല്യതയ്ക്കും വേണ്ടിയായിരിക്കും എന്നാണ് വീണ മറുപടി പറഞ്ഞത്.

2017ല്‍ സെന്തില്‍ രാജ് സംവിധാനം ചെയ്ത കടങ്കഥ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമാരംഗത്തേക്ക് വരുന്നത്. ആ കഥാപാത്രത്തിലൂടെ വലിയ ശ്രദ്ധ നേടാനായില്ലെങ്കിലും കെട്ട്യോളാണെന്റെ മാലാഖയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Veena Nandakumar shares her experience