പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിച്ചിരുന്നു. എല്‍ഡിഎഫിന്റെ വീണ ജോര്‍ജിനെയാണ് ആന്റോ ആന്‍ണി പരാജയപ്പെടുത്തിയത്. 44613 വോട്ടുകള്‍ക്കാണ് ആന്റോയുടെ വിജയം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്. അടൂരില്‍ മാത്രമാണ് വീണ ജോര്‍ജിന് ലീഡ് നേടാനായത്. 2000 വോട്ടിന്റെ ലീഡാണ് വീണ ജോര്‍ജ് അടൂരില്‍ നിന്ന് നേടിയത്.
എന്നാല്‍ താന്‍ പ്രതിനീധികരിക്കുന്ന ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്ന് ലീഡ് നേടാന്‍ വീണയ്ക്ക് കഴിഞ്ഞില്ല. ആന്റോ ആന്റണി 6593 വോട്ടിന്റെ ലീഡാണ് ആറന്മുളയില്‍ നിന്ന് നേടിയത്.
സ്വന്തം ബൂത്തിലും താമസിക്കുന്ന വാര്‍ഡിലെ ബൂത്തിലും വീണ ജോര്‍ജ് രണ്ടാം സ്ഥാനത്താണ്. ആനപ്പാറ ഗവ. എല്‍പി സ്‌കൂളിലെ 238ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ ആയിരുന്നു വീണ. വീണയുടെ കുടുംബവീട് പത്തനംതിട്ട നഗരസഭയിലെ കുമ്പഴ വടക്ക് ആണ്. ഈ ബൂത്തില്‍ ആന്റോ ആന്‍ണിയാണ് മുന്നിലെത്തിയത്. 457വോട്ട് ആന്റോ നേടിയപ്പോള്‍ 348 വോട്ടാണ് വീണയ്ക്ക് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 51 വോട്ട് മാത്രമേ ഇവിടെ ലഭിച്ചുള്ളൂ.
അതേ സമയം വീണ താമസിക്കുന്ന കൊടുമണ്‍ അങ്ങാടി തെക്ക് വാര്‍ഡില്‍ കെ സുരേന്ദ്രനാണ് മുമ്പിലെത്തിയത്. വീണ ജോര്‍ജ് രണ്ടാം സ്ഥാനത്താണ്. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് അറന്തകുളങ്ങര ഗവ. എല്‍പിഎസിലെ 65ാം നമ്പര്‍ ബൂത്തില്‍ കെ സുരേന്ദ്രന് 322 വോട്ട് നേടി. വീണ ജോര്‍ജ് 279 വോട്ടും. ആന്റോ ആന്റണി 113 വോട്ടുമാണ് നേടിയത്. സിപി ഐഎമ്മിന്റെ ശക്തികേന്ദ്രമായ ഈ പ്രദേശത്ത് വീണ രണ്ടാം സ്ഥാനത്തേക്ക് പോയത് ചര്‍ച്ചയായിട്ടുണ്ട്.