തിരുവനന്തപുരം: തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു.
സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. സിന്‍സി അനില്‍ എന്ന ഫേസ്ബുക്ക് ഐ.ഡിയാണ് സംഭവം മന്ത്രിയുടെ പേജില്‍ കമന്റായി ഉന്നയിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയതിന് സിന്‍സി അനിലിനോട് മന്ത്രി നന്ദി പറഞ്ഞു.
ഈ ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായും മറ്റൊരു പരാതിയുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ ഒരിക്കലും അംഗീകരിക്കില്ല. ആശുപത്രിയില്‍ നിന്നും ഇതുപോലുള്ള പരാതികള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Health Minister Veena George has ordered an inquiry into allegations that she was being paid for an IQ test for a disability certificate at Thripunnithura Hospital.