| Thursday, 9th December 2021, 1:02 pm

സമരം തുടരുന്ന പി.ജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പി.ജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

ഒന്നാം വര്‍ഷ പി.ജി പ്രവേശനം നേരത്തെ നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് പി.ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ഈ വിഷയത്തില്‍ പി.ജി ഡോക്ടര്‍മാരുമായി രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം, നേരത്തെ പി.ജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നതുവരെയുള്ള സമയത്തേക്ക് എന്‍.എ.ജെ.ആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചിരുന്നു.

ഇത് നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വിഭാഗം പി.ജി ഡോക്ടര്‍മാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കൊവിഡ് ചികിത്സയിലും മനപൂര്‍വ്വം തടസം സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Veena George about  Doctor’s strike

We use cookies to give you the best possible experience. Learn more