സ്വന്തം മണ്ഡലത്തില്‍ 7000 വോട്ടുകള്‍ക്ക് പിന്നിലായി വീണ ജോര്‍ജ്; ലീഡ് നേടാനായത് ഒരു മണ്ഡലത്തില്‍ മാത്രം
D' Election 2019
സ്വന്തം മണ്ഡലത്തില്‍ 7000 വോട്ടുകള്‍ക്ക് പിന്നിലായി വീണ ജോര്‍ജ്; ലീഡ് നേടാനായത് ഒരു മണ്ഡലത്തില്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 6:16 pm

പത്തനംത്തിട്ട ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണി മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. 44613 വോട്ടിന്റെ ലീഡാണ് ആന്റോ ആന്റണി നേടിയിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്. അടൂരില്‍ മാത്രമാണ് വീണ ജോര്‍ജിന് ലീഡ് നേടാനായത്. 2000 വോട്ടിന്റെ ലീഡാണ് വീണ ജോര്‍ജ് അടൂരില്‍ നിന്ന് നേടിയത്.

എന്നാല്‍ താന്‍ പ്രതിനീധികരിക്കുന്ന ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്ന് ലീഡ് നേടാന്‍ വീണയ്ക്ക് കഴിഞ്ഞില്ല. ആന്റോ ആന്റണി 7000 വോട്ടിന്റെ ലീഡാണ് ആറന്മുളയില്‍ നിന്ന് നേടിയത്.

സമാനാവസ്ഥ തന്നെയാണ് കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറും നേരിട്ടത്. പ്രദീപ് കുമാറിന് താന്‍ പ്രതീനീധികരിക്കുന്ന നിയോജക മണ്ഡലമായ കോഴിക്കോട് നോര്‍ത്തിലും മുന്നിലെത്താന്‍ കഴിഞ്ഞില്ല എന്നതാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ വിഷമത്തിലാക്കിയത്. ഈ നിയോജക മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ലോക്‌സഭ മണ്ഡലമൊട്ടാകെ നടപ്പിലാക്കാന്‍ പ്രദീപ് കുമാറിനെ വിജയിപ്പിക്കണം എന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതേ മണ്ഡലത്തില്‍ തന്നെ പ്രദീപ് കുമാര്‍ പിന്നോട്ട് പോയതാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ വിഷമത്തിലാക്കിയത്. 5000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്ന് എംകെ രാഘവന്‍ നേടിയത്.