ന്യൂദല്‍ഹി: ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ജേതാവ് വീജേന്ദര്‍ സിങ് ഹെവി വെയ്റ്റ് കാറ്റഗറിയിലേക്ക് മാറുന്നു. 75 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വീജേന്ദര്‍ വരുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 81 കിലോ ഗ്രാം വിഭാഗത്തിലായിരിക്കും മത്സരിക്കുക.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ വീജേന്ദര്‍ പുതിയ കാറ്റഗറിയിലൂടെ പുതിയൊരു തുടക്കമാണ് ലക്ഷ്യമിടുന്നത്. 81 കിലോ ഗ്രാം വിഭാഗത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും നല്ല തുടക്കത്തിനായി കാത്തിരിക്കുകയാണെന്നും വീജേന്ദര്‍ പറഞ്ഞു.[]
ബീജിങ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത് 75 കിലോ ഗ്രാം വിഭാഗത്തിലായിരുന്നു. ഇതേ വെയ്റ്റ് കാറ്റഗറിയില്‍ 2009 ല്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലവും നേടിയിരുന്നു. ഇതോടെ റാങ്കിങ്ങില്‍ വീജേന്ദര്‍ ഒന്നാമതായി.
രാജ്യാന്ത ബോക്‌സിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് വീജേന്ദര്‍. എന്നാല്‍ ഈ മാസം 30 മുതല്‍ നവംബര്‍ 4 വരെ നടക്കുന്ന ദേശീയ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കില്ലെന്ന് വീജേന്ദര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് ദേശീയ സീനിയര്‍ ബോക്‌സിങ്ങിലും വീജേന്ദര്‍ പങ്കെടുത്തിരുന്നില്ല.