| Thursday, 14th February 2019, 9:47 am

രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല;വാലന്റൈന്‍സ് ദിനത്തില്‍ പ്രതിജ്ഞയുമായി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: വാലന്റൈന്‍സ് ദിനത്തില്‍  പ്രതിജ്ഞയുമായി  സ്‌ക്കൂള്‍
വിദ്യാര്‍ത്ഥികള്‍. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയെടുക്കാനാണ് വിദ്യാര്‍ത്ഥികള്‍ ഒരുങ്ങുന്നത്. വ്യത്യസ്ത സ്വകാര്യ സ്‌ക്കുളുകളില്‍ നിന്നായ് 10,000 വിദ്യാര്‍ത്ഥികളാണ് പ്രതിജ്ഞ ചൊല്ലുന്നത്. ഉത്തര്‍പ്രദേശിലെ സൂറത്തിലാണ് സംഭവം.നഗരത്തിലെ ലാഫ്റ്റര്‍ ക്ലബ് തെറാപിസ്റ്റായ കമലേഷ് മസലവ്വാലയുടേതാണ് ഈ ഐഡിയ. അദ്ദേഹം നഗരത്തില്‍ ലാഫ്റ്റര്‍ക്ലബിനോടൊപ്പം ക്രൈംങ് ക്ലബും നടത്തി
വരികയാണ്.

“കുട്ടികളെ കൗണ്‍സിലിംഗ് ചെയ്യുമ്പോള്‍ ഞാന്‍ ഒരു പുതിയ ഐഡിയ കണ്ടുപിടിക്കുകയായിരുന്നു. നിരവധി കുട്ടികള്‍ അവരുടെ പ്രണയം മാതാപിതാക്കള്‍ സമ്മതിക്കുന്നില്ലയെന്ന് പറഞ്ഞ് എന്നെ സമീപിക്കാറുണ്ട്. ഞാന്‍ പ്രണയത്തിനെ എതിര്‍ക്കുന്ന ആളൊന്നുമല്ല.. എന്നാല്‍ കൗണ്‍സിലിംഗ് ചെയ്യുമ്പോള്‍ ഞാന്‍ കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്ഷിതാക്കളോട് കാണിക്കേണ്ട ബഹുമാനത്തെകുറിച്ചും അവര്‍ക്ക പറഞ്ഞുകൊടുക്കാറുണ്ട്. രക്ഷിതാക്കള്‍ വിഷമത്തോടെയാണെങ്കിലും പ്രണയത്തെ സപ്പോര്‍ട്ട് ചെയ്യും എന്ന് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്.” മസലാവ്വാല ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

പ്രതിജ്ഞക്കൊപ്പം ചൈല്‍ഡ് സൈക്യാര്‍ട്ടിസ്റ്റായ ഡോക്ടര്‍ മുകുള്‍ ചോക്‌സി എഴുതിയ ഒരു ഗാനവും വിദ്യാര്‍ത്ഥികള്‍ ആലപിക്കുന്നുണ്ട്.
ഗാനത്തിന്റെ വരികള്‍ ഇങ്ങനെയാണ്.

ALSO READ: കോണ്‍ഗ്രസ് സംഘപരിവാറുകാരെ പോലെയാവരുത്; മധ്യപ്രദേശില്‍ പശുകടത്താരോപിച്ച് എന്‍.എസ്.എ ചുമത്തിയതിനെതിരെ വിമര്‍ശനവുമായി കാന്തപുരം

“ദൈവം നല്‍കിയ ഈ ദാനത്തെ നാം സ്‌നേഹിക്കും, നമ്മുടെ സ്‌നേഹിതനെ മാത്രമല്ല, മുഴുവന്‍ കുടുംബത്തെയും സ്‌നേഹിക്കും. നാം ശനിയാഴ്ചയും ഞായറാഴ്ചകളും പോലെ തിങ്കളാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ചവരെയുള്ള ദിവസങ്ങളെയും സ്‌നേഹിക്കും, നമ്മള്‍ വിദ്യാഭ്യാസത്തെ സ്‌നേഹിക്കണം, നമ്മള്‍ എല്ലാവരെയും സ്‌നേഹിക്കണം, നമ്മുടെ സ്‌കൂള്‍, കോളേജ്, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, കൗണ്‍സിലര്‍ എന്നിവരെ നമ്മള്‍ സ്‌നേഹിക്കണം. വാലന്റൈന്‍ ദിനവും, ഉത്സവങ്ങളും ഞങ്ങള്‍ ഇഷ്ടപ്പെടുന്നു, എന്നാല്‍ ആദ്യം നമ്മുടെ മാതാപിതാക്കള്‍ പറയുന്ന സദ്ഗുണങ്ങളെ നാം സ്‌നേഹിക്കണം.”

ഏകദേശം ഇരുപതോളം സ്വകാര്യസ്‌ക്കുളുകള്‍ പ്രതിജ്ഞ ചെയ്യുന്നുണ്ടെന്ന് മസലാവ്വാല പറഞ്ഞു.
“പതിനേഴ് വയസിനും അതിന് മുകളിലും ഉള്ള വിദ്യാര്‍ത്ഥികളെയുമാണ് ഇതിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇത് ചെയ്യാന്‍ വേണ്ടി ആരെയും നിര്‍ബന്ധിക്കുന്നില്ല. താല്‍പ്പര്യമുള്ള ആര്‍ക്കും ഇതില്‍ പങ്കെടുക്കാം.”മസലാവ്വാല പറഞ്ഞു.

We use cookies to give you the best possible experience. Learn more