കാസര്‍ഗോഡ്: കാസര്‍ഗോഡ് ഡി.സി.സിയുടെ റിപബ്ലിക്ക് ദിന ആശംസാ കാര്‍ഡില്‍ ഹിന്ദുത്വ നേതാവ് വി.ഡി സവര്‍ക്കറും.
ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ആശംസാ കാര്‍ഡിലാണ് സംഘപരിവാര്‍ നേതാവും ഉള്‍പ്പെട്ടത്.
ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറിനും സ്വാതന്ത്ര്യ സമര സേനാനികളായ സുഭാഷ് ചന്ദ്രബോസിനും ഭഗത് സിങ്ങിനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക പോസ്റ്ററില്‍ ഇടംപിടിച്ചത്.
എന്നാല്‍, അബദ്ധം മനസ്സിലായതോടെ ഡി.സി.സി പ്രസിഡന്റ് പോസ്റ്റ് പിന്‍വലിച്ചു. ഡിസൈന്‍ ചെയ്തപ്പോള്‍ അബദ്ധം സംഭവിച്ചതാണെന്നാണ് ഡി.സി.സിയുടെ വിശദീകരണം.
‘ഒരിടത്ത് നെഹ്‌റുവിനെ കൊണ്ട് സന്ധി ചെയ്യിക്കുന്നു, ശാഖയ്ക്ക് കാവല്‍ നില്‍ക്കുന്നു. മറ്റൊരിടത്ത് ഗാന്ധിയെ വലിച്ചുകീറി സവര്‍ക്കറിനെ ഒട്ടിക്കുന്നു.
ഇത് സുധാകരന്‍ മുതല്‍ ഫൈസല്‍ വരെയുള്ള CongRSSകാരുടെ കാലമാണ്…!,’ എന്നാണ് ഒരാള്‍ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായെത്തിയത്.
മുമ്പ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നതിനിടെ എറണാകുളത്ത് സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ഫ്‌ളക്‌സിലും സവര്‍ക്കര്‍ സ്ഥാനം പിടിച്ചത് വിവാദമായിരുന്നു.
Content Highlight: VD Savarkar on Kasaragod DCC Republic Day Greeting Poster