| Monday, 1st July 2019, 7:28 pm

അമൃത് പദ്ധതിയിലും ബ്ലഡ് പ്ലാസ്മ വില്‍പ്പന കരാറിലും അഴിമതിയെന്ന് വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ, ആരോഗ്യ വകുപ്പുകള്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറിലും ബ്ലഡ് പ്ലാസ്മ വില്‍പ്പന കരാറിലും കോടികളുടെ അഴിമതിയുണ്ടെന്ന് നിയമസഭയില്‍ സതീശന്‍ ആരോപിച്ചു.

നഗരവികസനത്തിനായുള്ള കേന്ദ്ര പദ്ധതിയായ അമൃതിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് മുന്‍ പരിചയമില്ലാത്ത കമ്പനിക്കാണെന് സതീശന്‍ ആരോപിച്ചു.

രക്തദാതാക്കളെ ചൂഷണം ചെയ്ത് പ്ലാസ്മ ലിറ്ററിന് 2500 രൂപക്ക് റിലയന്‍സിന് വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും വി.ഡി സതീശന്‍ ആരോപിച്ചു.

എന്നാല്‍ സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കിയതെന്ന് മന്ത്രി എ.സി മൊയ്തീനും കെ.കെ ശൈലജയും വിശദീകരിച്ചു.

പദ്ധതിക്ക് തുടക്കം കുറിച്ചത് യു.ഡി.എഫ് കാലത്താണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. അതേസമയം, അഴിമതി ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

We use cookies to give you the best possible experience. Learn more