'മിസ്റ്റര്‍, പിണറായി വിജയന്‍, അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുത്'; കെ.എം ഷാജിക്കെതിരായ കേസില്‍ വി.ഡി സതീശന്‍
Kerala News
'മിസ്റ്റര്‍, പിണറായി വിജയന്‍, അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുത്'; കെ.എം ഷാജിക്കെതിരായ കേസില്‍ വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2020, 5:10 pm

കൊച്ചി: കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്തതില്‍ വിമര്‍ശനമുന്നയിച്ച് വി.ഡി സതീശന്‍. ‘മിസ്റ്റര്‍, പിണറായി വിജയന്‍, അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുത്’ എന്നാണ് വി.ഡി സതീശന്റെ പ്രതികരണം.

കെ.എം ഷാജിക്കെതിരായ അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ആരോപിച്ചിരുന്നു മുസ്ലീം ലീഗിന്റെ പൂര്‍ണ്ണ പിന്തുണ കെ.എം ഷാജിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം ഷാജിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ്. ഈ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. ഒരു സംശയം ചോദിച്ചാല്‍ അതിന് മറുപടി പറയുകയാണ് വേണ്ടതെന്നും അല്ലാതെ പ്രതികാര നടപടികളല്ല സ്വീകരിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.