ഇറ്റലിയില്‍ പോയത് നികുതിപ്പണം ഉപയോഗിച്ചോ സര്‍ക്കാരിന്റെ ചെലവിലോ അല്ല; ഫേസ്ബുക്കില്‍ കമന്റുകളിടുന്നവര്‍ തന്റെ മാതാപിതാക്കളെ പോലും വെറുതെ വിടാറില്ല: ഓണ്‍ലൈന്‍ ആക്രമണത്തിനെതിരെ വി.ഡി സതീശന്‍ എം.എല്‍.എ
മിലാന്‍: തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ മോശം കമന്റുകളിടുന്നവര്‍ക്കെതിരെ പ്രതികരണവുമായി വി.ഡി സതീശന്‍ എം.എല്‍.എ. ഇത്തരക്കാര്‍ 20 വര്‍ഷം മുന്‍പ് മരിച്ചു പോയ എന്റെ മാതാപിതാക്കളെപ്പോലും വെറുതെ വിടില്ല. ഇത് ചെയ്യുന്നതാരാണെന്ന് തനിക്ക് നന്നായറിയാമെന്നും വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു.
ഇറ്റലിയിലെ മിലാന്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രത്തിന് താഴെയാണ് എം.എല്‍.എയുടെ പ്രതികരണം.
താന്‍ ഇറ്റലിയില്‍ വന്നത് നികുതിപ്പണം ഉപയോഗിച്ചോ സര്‍ക്കാര്‍ ചെലവിലോ അല്ല. നേരത്തെ നിയമസഭയില്‍ നിന്ന് അമേരിക്കയിലും ചൈനയിലും പോകാന്‍ അവസരം ലഭിച്ചപ്പോള്‍ എന്റെ ജൂനിയേഴ്‌സിനു വേണ്ടി മാറിക്കൊടുത്തതാണ്. ഐക്യരാഷ്ട്രസംഘടനയുടെയും അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും എന്നെ ക്ഷണിക്കാറുണ്ട്. അസംബ്ലിയില്ലെങ്കില്‍ മറ്റ് അസ്വൗകര്യങ്ങള്‍ ഇല്ലെങ്കില്‍ പോകാറുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വി.ഡി സതീശന്‍ എം.എല്‍.എയുടെ പ്രതികരണം
ഞാന്‍ എന്തെങ്കിലും ഒരു പോസ്റ്റിട്ടാല്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ വന്ന് തീരെ തരംതാണ വാക്കുകള്‍ ഉപയോഗിച്ച് കമന്റിടും. 20 വര്‍ഷം മുന്‍പ് മരിച്ചു പോയ എന്റെ മാതാപിതാക്കളെപ്പോലും വെറുതെ വിടില്ല. ചെയ്യുന്നതാരാണെന്ന് എനിക്ക് നന്നായറിയാം.
ഞാന്‍ ഇറ്റലിയില്‍ വന്നത് നികുതിപ്പണം ഉപയോഗിച്ചോ സര്‍ക്കാര്‍ ചെലവിലോ അല്ല. നേരത്തെ നിയമസഭയില്‍ നിന്ന് അമേരിക്കയിലും ചൈനയിലും പോകാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ എന്റെ ജൂനിയേഴ്‌സിനു വേണ്ടി മാറിക്കൊടുത്തതാണ്. ഐക്യരാഷ്ട്രസംഘടനയുടെയും അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും എന്നെ ക്ഷണിക്കാറുണ്ട്. അസംബ്ലിയില്ലെങ്കില്‍ മറ്റ് അസൈ്വകര്യങ്ങള്‍ ഇല്ലെങ്കില്‍ പോകാറുണ്ട്.
ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും വേണം