| Saturday, 10th July 2021, 11:34 am

സി.പി.ഐ.എമ്മിന്റെ ബി- ടീമായിരുന്നു ട്വന്റി 20; ഇപ്പോഴത്തെ പ്രശ്നം അന്വേഷിക്കണം, യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനാണ് ട്വന്റി 20 ശ്രമിച്ചതെന്നും വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപം ചെയ്യാന്‍ സാഹചര്യമില്ല എന്ന സന്ദേശം പുറത്തേക്ക് പോകാന്‍ പാടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കിറ്റെക്‌സ് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള പ്രശനം എന്താണെന്നത് കുറേക്കൂടി അന്വേഷക്കേണ്ടിയിരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കാലം വരെ അവര്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരു വ്യവസായവും പൂട്ടിപ്പോകാന്‍ പാടില്ല എന്ന ശക്തമായ നിലപാടാണ് പ്രതിപക്ഷത്തിന്. പുതിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് കിറ്റെക്‌സ് നല്ല പങ്കുവഹിച്ചുട്ടുണ്ട്. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ എറണാകുളത്ത് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനാണ് ട്വന്റി 20 ശ്രമിച്ചത്. അതിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ ബി- ടീമായി ട്വന്റി 20 പ്രിവര്‍ത്തിച്ചിരുന്നു എന്ന് യു.ഡി.എഫ്. ആദ്യമേ പറഞ്ഞതായിരുന്നു. കുറഞ്ഞത് നാല് സീറ്റെങ്കിലും ട്വന്റി 20യുടെ സാന്നിധ്യം കാരണം യു.ഡി.എഫ്. തോല്‍ക്കാന്‍ കാരണമായിട്ടുണ്ട്. സര്‍ക്കാരുമായുള്ള ഇപ്പോഴത്തെ പ്രശ്‌നം അന്വേഷിക്കണമെന്നും സതീശന്‍ പറഞ്ഞു.

പിണറായി വിജയന് വ്യക്തിപരമായി കിറ്റെക്‌സ് മാനേജ്‌മെന്റുമായി സൗഹൃദമുണ്ട്.. സി.പി.ഐ.എം. നേതൃത്വത്തിനാകെ ഈ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാചക വാതക- ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള കുടുംബ സത്യാഗ്രഹ വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ അഞ്ച് ലക്ഷം വീടുകളിലാണ് യു.ഡി.എഫ്. നേതൃത്വത്തില്‍ കുടുംബ സത്യാഗ്രഹം നടക്കുന്നത്.

കേരളത്തില്‍ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന് വിരുദ്ധമായ പ്രചാരണം ശരിയല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  VD  Satheesan said that Twenty20 was trying to weaken the UDF.

We use cookies to give you the best possible experience. Learn more