| Thursday, 16th June 2022, 4:10 pm

മറ്റ് പണിയൊന്നും ഇല്ലാതെ നടക്കുന്നവര്‍ക്ക് കേസ് കൊടുക്കാം: വി.ഡി. സതീശനെ പരിഹസിച്ച് ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്തിനെതിരെ പരാതി നല്‍കി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

പ്രതിപക്ഷ നേതാവ് എന്ത് കണ്ടിട്ടാണ് കേസ് കൊടുക്കുന്നതെന്നും വേറെ പണിയൊന്നുമില്ലാതെ നടക്കുന്നവര്‍ കേസ് കൊടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കേസ് കൊടുക്കട്ടേയെന്നും ഇവിടെ എല്ലാവര്‍ക്കും കേസ് കൊടുക്കാന്‍ അവകാശമുണ്ടെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്ത് നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ചാണ് വി.ഡി. സതീശന്‍ പരാതി നല്‍കിയത്.

റിപ്പോര്‍ട്ടില്‍ നിന്ന് ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്നും വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരെക്കൊണ്ട് മറുപടി പറയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

അതേസമയം വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഴുന്നേറ്റതെന്നായിരുന്നു ജയരാജന്‍ നേരത്തെ പറഞ്ഞത്. മദ്യപിച്ചു ലക്കുകെട്ട അവര്‍ക്ക് നേരെ നില്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Content Highlights: VD Satheesan said that the Indigo airport manager had lodged a complaint against Vijith. After informed, responded  EP Jayarajan

We use cookies to give you the best possible experience. Learn more