തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്തിനെതിരെ പരാതി നല്കി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്.
പ്രതിപക്ഷ നേതാവ് എന്ത് കണ്ടിട്ടാണ് കേസ് കൊടുക്കുന്നതെന്നും വേറെ പണിയൊന്നുമില്ലാതെ നടക്കുന്നവര്‍ കേസ് കൊടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടില്‍ നിന്ന് ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്നും വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരെക്കൊണ്ട് മറുപടി പറയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
അതേസമയം വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഴുന്നേറ്റതെന്നായിരുന്നു ജയരാജന് നേരത്തെ പറഞ്ഞത്. മദ്യപിച്ചു ലക്കുകെട്ട അവര്‍ക്ക് നേരെ നില്ക്കാന് പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Content Highlights: VD Satheesan said that the Indigo airport manager had lodged a complaint against Vijith. After informed, responded EP Jayarajan