| Sunday, 4th November 2018, 10:40 am

ആള്‍ക്കൂട്ടത്തിന്റെ പിറകെ പോകുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല; ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്ന് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി ഉപാധ്യക്ഷനും എം.എല്‍.എയുമായ വി.ഡി സതീശന്‍. ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ സംസ്‌കാര സാഹിതി ജില്ലാ ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം. ആള്‍ക്കൂട്ടത്തിന്റെ പിറകെ പോകുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല.

പുരോഗമനവാദമുയര്‍ത്തുന്ന സ.പി.ഐ.എം നിലപാട് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന് സൗകര്യമൊരുക്കുകയാണ് സി.പി.ഐ.എം ചെയ്യുന്നത്.

ALSO READ: രാമന്റെ പ്രതിമയ്ക്ക് പട്ടേലിന്റെ പ്രതിമേയാക്കാള്‍ ഉയരം വേണം; യോഗിസര്‍ക്കാരിന്റെ രാമപ്രതിമാ നിര്‍മ്മാണത്തില്‍ പ്രതികരണവുമായി അസംഖാന്‍

മതവും ജാതിയും പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാറിനെ സി.പി.ഐ.എം സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ വി.ടി ബല്‍റാം എം.എല്‍.എയും കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ നേതാവെന്ന് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും മറന്നുപോകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ശബരിമല വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സ്വീകരിച്ചിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more