തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറില്‍ ഐ.ടി സെക്രട്ടറി സ്വന്തം ഇഷ്ടാനുസരണം പ്രവര്‍ത്തിച്ചെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍. സ്വന്തം വീട്ടിലേക്ക് വൈഫൈ വാങ്ങുന്ന ലാഘവത്തോടെയാണ് ഐ.ടി സെക്രട്ടറി കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് കരാറുമായി മുന്നോട്ടുപോയതെന്നും അതിനാലാണ് നിയമവകുപ്പിന് കാണിക്കാതിരുന്നതെന്നും ശിവശങ്കരന്‍ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളില്‍ ഇന്ത്യയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന ശിവശങ്കറിന്റെ വാദം തെറ്റാണെന്നും അദ്ദേഹത്തെ ഇക്കാര്യത്തില്‍ താന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്പ്രിംഗ്‌ളര്‍ കരാറിനെക്കുറിച്ച് ശിവശങ്കരന്‍ പ്രതികരിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ വിവരശേഖരണത്തിന് ഐ.ടി മിഷന്‍ ശ്രമിച്ചിരുന്നു. പല വിമാനത്തിലും പല തരത്തിലുള്ള അപ്ലിക്കേഷന്‍ ഫോര്‍മാറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. അത് ക്രോഡീകരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെയാകുമ്പോള്‍ വലിയ തോതിലുള്ള വിവരശേഖരണം വേണമെന്നറിയാമായിരുന്നു.
സങ്കീര്‍ണ്ണമായ വിവരശേഖരണത്തിന് സര്‍ക്കാരിന് പരിമിതിയുണ്ടായിരുന്നു. സ്പ്രിംഗ്‌ളറിലേക്കെത്തുന്നത് രോഗവ്യാപനത്തിന്റെ സമയത്താണ്. സ്പ്രിംഗ്‌ളറിന്റെ സാധ്യതകളെക്കുറിച്ച് ധാരണയുണ്ടായിരുന്നു.
2018 ലെ പ്രളയത്തിലാണ് അപ്രീതിക്ഷിതമായി വിവരശേഖരണത്തിന്റെ പ്രശ്‌നം വരുന്നത്. അതിനോടനുബന്ധിച്ച് 2019 ല്‍ ബൂസ്റ്റണിലും കാലിഫോര്‍ണിയയിലും വെച്ച് 30 ഓളം കമ്പനികളുമായി ചര്‍ച്ച നടത്തി. സ്പ്രിംഗ്‌ളറുമായും ചര്‍ച്ച നടത്തിയിരുന്നു.
രണ്ട് പ്രളയം വന്നപ്പോഴേ ഡാറ്റാ മേനേജ്‌മെന്റില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അത് പരിഹരിക്കാന്‍ കൂട്ടായ്മകളുടെ സഹായത്തോടെ ശ്രമം നടത്തിയിരുന്നു. സ്പ്രിംഗ്‌ളറിന് ഡാറ്റാ മാനേജ്‌മെന്റിലുള്ള കഴിവില്‍ സര്‍ക്കാരിന് സംശയമില്ലെന്നും എം.ശിവശങ്കര്‍ പറഞ്ഞു.
സ്പ്രിംഗ്‌ളര്‍ ഒരു സാസ് കമ്പനിയാണ്. അവരുടെ സേവനം ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ല. ഡാറ്റ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന്റെ കരാര്‍ വ്യവസ്ഥകളെല്ലാം മുന്‍ നിശ്ചയപ്രകാരം ഉള്ളതാണ്,. അത് സേവനം വാങ്ങുന്ന കക്ഷിക്ക് മാറ്റാന്‍ കഴിയില്ലെന്നും എം.ശിവശങ്കര്‍ പറയുന്നു.
സാസ് കമ്പനികള്‍ ലോകം മുഴുവന്‍ ഒരു മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രൊഡക്ട് ഫ്രീയാണോ, പ്രൈവസിയുണ്ടോ എന്നുള്ള കാര്യങ്ങളിലാണ് ഞാന്‍ ശ്രദ്ധിച്ചത്. അക്കാര്യത്തില്‍ എനിക്ക് സംശയമില്ലായിരുന്നു. പിന്നെ ഞാനെന്തിന് നിയമവകുപ്പിനെ കാണിക്കണം.
വിവരം കൈമാറ്റം ചെയ്യരുതെന്ന് ആദ്യദിവസം മുതലെ പറഞ്ഞുപോരുന്നതാണ്. ഇന്ത്യയിലായിരിക്കണം സര്‍വര്‍ എന്നും പറഞ്ഞിരുന്നു. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് ഇക്കാര്യത്തിലെല്ലാം തീരുമാനമെടുത്തത്.
കരാര്‍ ഒപ്പിട്ടത് ഏപ്രില്‍ 14 നാണ്. മാര്‍ച്ച് 24 ന് തന്നെ പര്‍ച്ചേസിംഗ് ഓര്‍ഡര്‍ അയച്ചുതന്നിരുന്നത്. പര്‍ച്ചേസിംഗം ഓര്‍ഡര്‍ തന്നാല്‍ തന്നെ സാസിന്റെ നിബന്ധനപ്രകരാം കരാര്‍ പ്രാവര്‍ത്തികമാണ്. വിവാദനായതിനാലാണ് ഏപ്രില്‍ 14 ന് ഒപ്പിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല. അക്കാര്യത്തില്‍ വിഷമവുമില്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ സുരക്ഷയ്ക്ക് വിലങ്ങുതടിയായിരിക്കും ഈ വിവാദമെന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാസ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ മേഖല അന്യമായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: