| Sunday, 11th June 2017, 9:06 pm

'വാഴക്കാട് നിന്നൊരു നന്മയുടെ മാതൃക'; കുറെ പള്ളികളുള്ള അങ്ങാടിയില്‍ ഒരു പള്ളിയില്‍ നിന്നു മാത്രം ലൗഡ്‌സ്പീക്കറിലൂടെ ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഴക്കാട്: കുറേ പള്ളികളുള്ള വാഴാക്കാട് നിന്നും ഇനി ഉച്ഛഭാഷിണിയിലൂടെ പുറത്ത് വരിക ഒരു പള്ളിയിലെ ബാങ്ക് വിളി മാത്രം. ഇനി മുതല്‍ പുറത്തേക്ക് ഒറ്റ ബാങ്ക് വിളിമതിയെന്ന് വാഴക്കാട് ഹയാത് സെന്ററില്‍ ചേര്‍ന്ന പതിനാറു മസ്ജിദ് കമ്മിറ്റികളുടെ സംയുക്തയോഗമാണ് തീരുമാനിച്ചത്.


Also read ‘അയാളൊരു കള്ളനാണേ..’; ക്രിക്കറ്റ് കാണാനെത്തിയ വിജയ് മല്യയെ കൂവി വിളിച്ച് ആരാധകര്‍; വീഡിയോ


ടി.പി അബ്ദുല്‍ അസീസ്, പി. മുഹമ്മദ് കുഞ്ഞാന്‍, എം.പി. സുബൈര്‍ മാസ്റ്റര്‍, കെ.എം. അയ്യൂബ്, മുസ്തഫ പൂവാടിച്ചാലില്‍ എന്നിവരടങ്ങിയ അഞ്ചംഗ കമ്മിറ്റിയെയാണ് യോഗം ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനായി ചുമതലപ്പെടുത്തിയത്. പത്തു ദിവസങ്ങള്‍ക്കകം എല്ലാ പള്ളികള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും ഏകീകൃത സമയവും തയ്യാറാക്കി നല്‍കാനാണ് യോഗം ഇവരെ ചുമതലപ്പെടുത്തിയത്.

പള്ളികളില്‍ നിന്ന് ബാങ്ക് വിളി അല്ലാത്ത ഒരു കാര്യവും പുറത്തെ സ്പീക്കറിലൂടെ പുറത്തു വിടാതെ പള്ളിക്കകത്തെ ക്യാബിന്‍ ഉപയോഗിക്കാനും പതിനാറ് മസ്ജിദ് കമ്മിറ്റികള്‍ ഉള്‍പ്പെട്ട സംയുക്ത യോഗം തീരുമാനിച്ചു.


Dont miss ‘ഇതിനെ പാകിസ്ഥാന്‍ സാരിയെന്നു വിളിക്കുമോ?’ സാരിയെ വര്‍ഗീയവത്കരിച്ച രവീണയ്ക്ക് കേരളാ സാരി ധരിച്ച് ഷെഹ്‌ല റാഷിദിന്റെ മറുപടി


യോഗത്തിലെടുത്ത മറ്റു പ്രധാന തീരുമാനങ്ങള്‍

1. ഇന്ന് (11062017) മുതല്‍ പത്തു ദിവസത്തേക്ക് പുറത്തേക്കുള്ള ബാങ്ക് വാഴക്കാട് വലിയ ജുമാഅത്ത് പള്ളിയിലേതു മാത്രമായും, മറ്റു പള്ളികള്‍ക്കു അതതു സമയത്തു കാബിനില്‍ കൊടുക്കാവുന്നതാണ്.

2. ബാങ്ക് സമയ ഏകീകരണ സ്ഥിര സംവിദാനത്തിനായി അഞ്ച് അംഗ സമിതി രൂപീകരിച്ചു. ഈ സമിതി കലണ്ടര്‍ അന്തിമമായി അംഗീകരിക്കും.

3. എല്ലാ പള്ളികളില്‍ നിന്നും ബാങ്ക് അല്ലാത്ത മറ്റു കാര്യങ്ങള്‍ പുറത്തെ സ്പീക്കറില്‍ പാടില്ല. അത്തരം കാര്യങ്ങള്‍ പള്ളിക്കുള്ളിലെ കാബിനില്‍ മാത്രമേ പാടുള്ളു

4. ജുമാക്കും, പെരുന്നാളിനും പുറത്തേക്കുള്ള സ്പീക്കര്‍ എല്ലാവര്ക്കും ഉപയോഗിക്കാവുന്നതാണ്.

5. ബാങ്ക് വിളി വാഴക്കാട് വലിയ ജുമാത് പള്ളിയിലെ അതെ സമയത്തു വാലില്ലാപുഴ ചെറുവട്ടൂര്‍ നൂഞ്ഞിക്കര എന്നിവിടങ്ങളില്‍ പുറത്തെ സ്പീക്കറില്‍ കൊടുക്കാവുന്നതാണ്,


You must read this ജനാധിപത്യത്തിന്റെ ജീവരക്തമാണ് അറിവ്, ആശയങ്ങളെ നിരോധിക്കാനാകില്ല, സത്യത്തെ ജയിലിലടക്കാനുമാകില്ല; ചലച്ചിത്ര വിലക്കിനെതിരെ യെച്ചൂരി


We use cookies to give you the best possible experience. Learn more