| Wednesday, 19th June 2024, 7:42 pm

വൈകാതെ 'വാഴ'യെത്തും; ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’.

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂരമ്പല നടയില്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഇത്. ഈ സിനിമയുടെ ഫസ്റ്റ്‌ലുക്ക് ഈയിടെയായിരുന്നു പുറത്തിറങ്ങിയത്. അതിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആഗസ്റ്റ് രണ്ടിനാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. നീരജ് മാധവ് ചിത്രം ‘ഗൗതമന്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’.

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രം WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണന്‍ മോഹന്‍, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാല്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: അശ്വതി ജയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അനീഷ് നന്തിപുലം,

അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് രാജ്, സവിന്‍, സൗണ്ട് ഡിസൈന്‍: അരുണ്‍.എസ് മണി, സൗണ്ട് മിക്‌സിംങ്: വിഷ്ണു സുജതന്‍, ആക്ഷന്‍ ഡയറക്ടര്‍: കലൈ കിങ്‌സണ്‍, ഡി.ഐ: ജോയ്‌നര്‍ തോമസ്, സ്റ്റില്‍സ്: അമല്‍ ജെയിംസ്, പി.ആര്‍.ഒ: എ.എസ്. ദിനേശ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്: ടെന്‍ ജി മീഡിയ, ടൈറ്റില്‍ ഡിസൈന്‍: സാര്‍ക്കാസനം, ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്.

Content Highlight: Vazha Movie Release Date Out

We use cookies to give you the best possible experience. Learn more