ബാര്‍ലൈസന്‍സ്: സര്‍ക്കാര്‍ നിലപാട് അപ്രായോഗികമെന്ന് വയലാര്‍ രവി
Kerala
ബാര്‍ലൈസന്‍സ്: സര്‍ക്കാര്‍ നിലപാട് അപ്രായോഗികമെന്ന് വയലാര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2014, 1:58 pm

[share]

[] കൊച്ചി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ  കേന്ദ്രമന്ത്രി വയലാര്‍ രവിയും. നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് അപ്രായോഗികമാണെന്ന് അദ്ദേഹം പറഞ്ഞു.

മദ്യവ്യവസായം പ്രതിസന്ധിയിലാക്കരുതെന്നും പൂര്‍ണ്ണ മദ്യ നിരോധനം ഉണ്ടായാല്‍ അത് കള്ള വാറ്റുകാര്‍ക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യ്കതമാക്കി. അതേ സമയം സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇളവുകളോടെ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എന്നാല്‍ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാട്.

അതിനിടെ  ഹൈക്കോടതിയും ഈ വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനം നടത്തി. ബിവറേജസ് വില്‍പന കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് പകരം ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി