ന്യൂദല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. മുഖ്യമന്ത്രിയാവാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിനായി വഴക്കിനൊന്നും താനില്ലെന്നും വയലാര്‍ രവി പറയുന്നു.
തനിക്ക് കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദല്‍ഹിയില്‍ ആയതിനാല്‍ തന്നെ പല അവസരങ്ങളും നഷ്ടപ്പെട്ടു. ഗ്രൂപ്പ് സംഘടിപ്പിക്കാനും തല്ലുംപിടിയും കൂടി മുഖ്യമന്ത്രിയാകാനോ താന്‍ ആഗ്രഹിക്കുന്നില്ല. അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്നും വയലാര്‍ രവി പറഞ്ഞു.
എനിക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ സ്ഥാനാമാനങ്ങള് ലഭിച്ചിട്ടുണ്ട്. അതെല്ലാം പാര്‍ട്ടി തന്നതാണ്. യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് തന്നെയാണ് കരുതുന്നത്.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും വയലാര്‍ രവി വ്യക്തമാക്കുന്നു.
അഴിമതി രഹിതനായ നേതാവാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ അദ്ദേഹത്തിന് കരുണാകരനെപ്പോലെ മന്ത്രിമാരെ നിയന്ത്രിക്കാനായില്ല. അത് പല പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും വയലാര്‍ രവി വ്യക്തമാക്കുന്നു.