Entertainment
ജയക്ക് ഒരവാർഡ്‌ കൂടി; വയലാർ രാമവർമ അവാർഡിന്റെ സന്തോഷം പങ്കുവെച്ച് ദർശന രാജേന്ദ്രൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 15, 10:30 am
Saturday, 15th July 2023, 4:00 pm

മികച്ച നടിക്കുള്ള വയലാർ രാമവർമ അവാർഡ് ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് നടി ദർശന രാജേന്ദ്രൻ. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ദർശന അവാർഡിനർഹയായത്.

‘വയലാർ രാമവർമ ഫിലിം അവാർഡ്സ് 2023 – മികച്ച നടി, ജയയ്ക്ക് ഒരവാർഡ്‌ കൂടി. ഈ ലിസ്റ്റുകളിൽ എന്റെ പേര് കണ്ടതിൽ ഇപ്പോഴും ആശ്ചര്യപ്പെടുന്നു, നന്ദിയുണ്ട്. സിനിമയ്‌ക്ക് വേണ്ടിയുള്ള എന്റെ ഹാർഡ്‌വർക്കിനെ അംഗീകരിച്ചതിന് നന്ദി,’ ദർശന സോഷ്യൽ മീഡിയയിൽ കുറിച്ചു.

View this post on Instagram

A post shared by Darshana Rajendran (@darshanarajendran)

പാർവതി തിരുവോത്ത്, ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങി നിരവധി താരങ്ങളാണ് ദർശനക്ക്‌ അഭിനന്ദനങ്ങളുമായെത്തിയത്.

ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിലെ അഭിനയത്തിന് സൗബിൻ മികച്ച നടനുള്ള അവാർഡ് നേടി. അവാർഡ് ലഭിച്ച വിവരം സൗബിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രേക്ഷകരോട് പങ്കുവെച്ചു.

‘ഇലവീഴാപൂഞ്ചിറയോടും ജിന്നിനോടും കാണിച്ച സ്നേഹത്തിന് ജൂറിക്കും പ്രേക്ഷകർക്കും നന്ദി പറയുന്നു. ഈ രണ്ട് സിനിമകളും എന്റെ ഹൃദയത്തോട് വളരെ ചേർന്ന് നിൽക്കുന്നവയാണ്, മികച്ച നടനുള്ള വയലാർ രാമവർമ അവാർഡ് അതിനെ കൂടുതൽ സവിശേഷമാക്കുന്നു. ഇലവീഴാപൂഞ്ചിറയുടെയും ജിന്നിന്റെയും അണിയറ പ്രവർത്തകർക്ക്‌ എന്റെ നന്ദിയുണ്ട്. ഈ വർഷങ്ങളിലുടനീളം പ്രേക്ഷകർ എനിക്ക് നൽകിയ സ്നേഹമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല,’ സൗബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സുധി കോപ്പ, സഞ്ജു ശിവറാം, മുഹ്സിൻ പരാരി തുടങ്ങി നിരവധി താരങ്ങളും ആരാധകരും സൗബിനെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു.

Content Highlights: Vayalar Ramavarma Awards