Advertisement
KERALA BYPOLL
'ശരിദൂര'ത്തിനെതിരെ വി.കെ പ്രശാന്ത്; 'ഒരു ജാതി സംഘടന മണ്ഡലത്തിന്റെ ഗതി നിര്‍ണയിക്കുന്നത് ശരിയല്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 19, 07:30 am
Saturday, 19th October 2019, 1:00 pm

തിരുവനന്തപുരം: എന്‍.എസ്.എസിന്റെ ശരിദൂര നിലപാടിനെ വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത്. ഏതെങ്കിലും ഒരു ജാതി സംഘടന ഒരു മണ്ഡലത്തിന്റെ ഗതി നിര്‍ണയിക്കുന്ന രീതി ശരിയല്ലെന്ന് പ്രശാന്ത് അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്‍.എസ്.എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ട്. അവരുടെ വോട്ട് തനിക്ക് ലഭിക്കും.എന്‍.എസ്.എസിന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ബാധിക്കില്ല’, വി.കെ പ്രശാന്ത് പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വട്ടിയൂര്‍ക്കാവില്‍ ഇന്ന് കലാശക്കൊട്ടാണ്. ഭരണവും രാഷ്ട്രീയവും ജാതി സമവാക്യങ്ങളും ചര്‍ച്ചാവിഷയമാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് സമാപനമാകുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ