വട്ടിയൂര്‍കാവ്: എന്‍.എസ്.എസിന്റെ ശരിദൂരം ആര്‍ക്കുഗുണം ചെയ്യുമെന്ന് ജനങ്ങള്‍ തീരിമാനിക്കുമെന്ന് വട്ടിയൂര്‍കാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്.സുരേഷ്. കെട്ടിക്കലാശത്തിലേക്ക് കടക്കുന്നതിന് മുന്നോടിയിട്ടായിരുന്നു സുരേഷിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടായിണ് സുരേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ദൂരമാണ് ശരിദൂരം. അത് ശരിയെന്ന് വിശ്വസിച്ചാണ് വട്ടിയൂര്‍കാവിലെ ബി.ജെ.പി പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. ഞങ്ങള്‍ക്ക് പരാതിക്ക് പോകാകേണ്ട ആവശ്യം വട്ടിയൂര്‍കാവില്‍ ഉണ്ടായിട്ടില്ല. ശരിദൂരം ആര്‍ക്ക് ഗുണം ചെയ്യുമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’, സുരേഷ് പറഞ്ഞു.
തനിക്ക് എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണയുണ്ടെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാനാണ് എന്‍.എസ്.എസ്. തീരുമാനം. സംഘടനയുടെ ശരിദൂര പ്രഖ്യാപനമെന്നാല്‍ യു.ഡി.എഫ് അനുകൂല നിലപാടാണെന്ന് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ സംഗീത് കുമാര്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ