തിരുവനന്തപുരം: യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഭിന്നത രൂക്ഷം. വട്ടിയൂര്‍ക്കാവിലും കോന്നിയിലും നേരത്തെ ധാരണയിലെത്തിയ സ്ഥാനാര്‍ത്ഥികളില്‍ മാറ്റമുണ്ടായേക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വട്ടിയൂര്‍ക്കാവില്‍ പിതാംബരക്കുറുപ്പിന് പകരം കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും. കോന്നിയില്‍ റോബിന്‍ പീറ്ററിനെയും മാറ്റിയേക്കും.
എതിര്‍പ്പുകള്‍ അവഗണിക്കേണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായം. വ്യാഴാഴ്ച സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറാനാണ് കെ.പി.സി.സിയുടെ തീരുമാനം.
നാളെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമധാരണയിലെത്തുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുല്ലപ്പള്ളി നാളെ ദല്‍ഹിയിലേക്ക് പോകും.
വട്ടിയുര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ മുരളീധരനുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരുന്നു. എന്‍ .പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.
WATCH THIS VIDEO: