തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എം.എല്‍.എയും എ.ഐ.സി.സി സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥിനെ മത്സരിപ്പിച്ചേക്കും. ചര്‍ച്ച കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ സജീവമാണ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റേതാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം സീറ്റുകള്‍. വട്ടിയൂര്‍ക്കാവും അരൂര്‍ സീറ്റും എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വെച്ചുമാറാനാണ് സാധ്യത.
പി.സി വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് വെച്ചുമാറ്റം എ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. ഇക്കാര്യത്തില്‍ കെ.മുരളീധരന്റെ നിലപാട് പ്രസക്തമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യുവനേതാവിന് വിജസാധ്യത വര്‍ധിക്കുമെന്നാണ് എ ഗ്രൂപ്പ് കരുതുന്നത്. പി.സി വിഷ്ണുനാഥിനൊപ്പം മറ്റ് പേരുകളും കോണ്‍ഗ്രസ് പരിഗണനയിലാണ്. വട്ടിയൂര്‍ക്കാവില്‍ പ്രധാനമായും ഉയര്‍ന്നുവരുന്ന മറ്റ് പേരുകള്‍ പത്മജാ വേണുഗോപാല്‍, പീതാംബരന്‍, പി.സി.വിഷ്ണുനാഥ് എന്നിവരുടേതാണ്.
എ ഗ്രൂപ്പ് മത്സരിച്ച അരൂര്‍ ഐ ഗ്രൂപ്പിന് നല്‍കാമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഷാനിമോള്‍ ഉസ്മാനെ ആ സീറ്റിലേക്ക് പരിഗണിക്കാമെന്ന സാധ്യതയുമുണ്ട്. എന്നാല്‍ സീറ്റ് വെച്ചുമാറുന്നതിനോട് ഐ ഗ്രൂപ്പിന് താല്‍പര്യമില്ലെന്നും കരുതുന്നു.
ഇത് കൂടാതെ കോന്നിയില്‍ റോബില്‍ പീറ്റര്‍, പഴകുളം മധു എന്നീ പേരുകളാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍പന്തിയില്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ