തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ പത്മജ മത്സരിക്കേണ്ടെന്നും മത്സരിച്ചാല്‍ കുടുംബാധിപത്യമെന്ന ആരോപണം വരുമെന്നും വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എ വി.മുരളീധരന്‍ എംപി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വട്ടിയൂര്‍ക്കാവില്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും വേദനയോടെയാണ് അവിടം വിട്ടതെന്നും മുരളീധരന്‍ വ്യക്തമാക്കി.
എന്നാല്‍ താന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്ന മറുപടിയുമായി പത്മജ വേണുഗോപാല്‍ രംഗത്തെത്തി. കുടുംബാധിപത്യമെന്ന മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
താന്‍ ഒഴിഞ്ഞ ഉടനെ വട്ടിയൂര്‍ക്കാവില്‍ കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കേണ്ടതില്ലെന്നാണ് ഉദ്ദേശിച്ചതെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി എന്തു തീരുമാനമെടുത്താലും സ്വീകരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനമാണ് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയതെന്നും അവരുടെ പ്രകടനം അംഗീകരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: