വട്ടി രാജ വീണ്ടുമെത്തുന്നു; മലയാളത്തിന്റെ വെള്ളിത്തിരയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th February 2014, 1:30 pm
[share]
[]നേരം എന്ന ചിത്രത്തിലെ വട്ടി രാജയെ ആരും അത്ര പെട്ടെന്ന് മറക്കില്ല. ചിത്രത്തിലെ മികച്ച അഭിനയം താരത്തെ മലയാളത്തിനും പ്രിയങ്കരനാക്കി.
തമിഴ് നടനായ ബോബി സിംഹ എന്ന താരത്തെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ സ്വീകാര്യത തന്നെയാണ് അദ്ദേഹത്തെ വീണ്ടും മലയാളത്തോട് അടുപ്പിക്കുന്നത്.
നവാഗതനായ വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന ബിവെയര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലൂടെയാണ് ബോബി വീണ്ടും മോളിവുഡിലെത്തുകയാണ്.
ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍, സഞ്ജു, വില്‍സണ്‍, മനോജ് കെ ജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അവാനയാണ് നായിക.
ഹൊറൈസണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രാജീവ് മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബിജിപാലാണ് സംഗീതം.