വട്ടവട ഒറ്റപ്പെട്ടു; ആശുപത്രിയില്‍ എത്തിക്കാനാവാതെ ഹൃദ്രോഗി മരിച്ചു
Kerala News
വട്ടവട ഒറ്റപ്പെട്ടു; ആശുപത്രിയില്‍ എത്തിക്കാനാവാതെ ഹൃദ്രോഗി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th May 2021, 1:47 pm

മൂന്നാര്‍: വട്ടവടയില്‍ മരം വീണ് വഴികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ഹൃദ്രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ മരണം. വട്ടവട സ്വദേശി രാജയാണ് മരിച്ചത്. രണ്ടുമണിക്കായിരുന്നു ഹൃദയാഘാതം. മരങ്ങള്‍ വെട്ടിമാറ്റി എട്ടുമണിക്ക് യാത്ര തുടര്‍ന്നെങ്കിലും മൂന്നാറിലെത്താനായില്ല.

കനത്തമഴയില്‍ വട്ടവട ഒറ്റപ്പെട്ട അവസ്ഥയിലാണ്. വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. പഴത്തോട്ടം ഗ്രാമത്തില്‍ 20 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

അതേസമയം കേരളത്തില്‍ രണ്ടിടത്ത് പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യതയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നുണ്ട്. അച്ചന്‍കോവിലാറിലും മണിമലയാറ്റിലും അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്.
അച്ചന്‍കോവിലില്‍ 10 മീറ്ററാണ് അപകടനിലയെങ്കില്‍ നിലവില്‍ 10.5 മീറ്ററിലാണ് ജലനിരപ്പ്. മണിമലയാറ്റില്‍ 6 മീറ്റര്‍ അപകട നിലയുള്ള സാഹചര്യത്തില്‍ നിലവില്‍ 6.5 മീറ്ററിലാണ് ജലനിരപ്പ്.

അച്ചന്‍കോവിലാര്‍ ഒഴുകുന്ന തുമ്പമണ്‍, മണിമലയാര്‍ ഒഴുകുന്ന കല്ലൂപ്പാറ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം തമിഴ്നാട്ടിലെ കൊടൈയാറിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Vattavada rain one death