| Monday, 9th July 2018, 11:41 am

അഭിമന്യുവിന്റെ സ്മരണയ്ക്ക് ലൈബ്രറി സ്ഥാപിക്കാന്‍ പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് വട്ടവട പഞ്ചായത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വട്ടവട: മഹാരാജാസ് കോളേജില്‍ പോപുലര്‍ ഫ്രണ്ട് – ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ലൈബ്രറി നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് വട്ടവട ഗ്രാമപഞ്ചായത്ത്.

ഗ്രന്ഥശാല സ്ഥാപിക്കുന്നതിന് എല്ലാവരും പുസ്തകങ്ങള്‍ സംഭാവന ചെയ്യണമെന്നും വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമരാജ് ആവശ്യപ്പെട്ടു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ ക്യാംപെയ്‌നും നടത്തും. വായനശാലയ്ക്ക് അഭിമന്യു മഹാരാജാസ് എന്ന് പേരിടുമെന്നും പ്രസിഡന്റ് പറഞ്ഞു.


ALSO READ: അഭിമന്യു കൊലപാതകം; പരമാവധി എസ്.എഫ്.ഐക്കാരെ കുത്തിവീഴ്ത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍


കഴിഞ്ഞ വട്ടവട ഗ്രാമസഭയിലും വികസന സെമിനാറിലും പങ്കെടുത്ത അഭിമന്യു ഒരു ഗ്രന്ഥശാല പ്രദേശത്ത് ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ ആസൂത്രണമിഷന്‍ സമിതി ഇതിന് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും പഞ്ചായത്തംഗങ്ങള്‍ പറയുന്നു.

പ്രസിഡന്റ്, വട്ടവട ഗ്രാമപഞ്ചായത്ത്, വട്ടവട, ഇടുക്കി എന്ന വിലാസത്തിലേക്കാണ് പുസ്തകങ്ങള്‍ അയക്കേണ്ടതെന്നും സോഷ്യല്‍ മീഡിയയില്‍ ഉള്ള കുറിപ്പില്‍ പഞ്ചായത്തംഗങ്ങള്‍ പറയുന്നുണ്ട്.

നേരത്തെ അഭിമന്യുവിന് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള നീക്കം സഹപാഠികളില്‍ നിന്നും ഉണ്ടായിരുന്നു. സി.പി.ഐ.എമ്മും അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നുണ്ട്. ഇതിലേക്ക് പല പ്രമുഖരും വലിയ തുക സംഭാവനയായി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more