| Saturday, 15th September 2018, 9:29 am

വത്തിക്കാന്‍ ഇടപെടുന്നു; ജലന്ധര്‍ ബിഷപ്പിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും.

കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയാണ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെടുക.


ALSO READ: ചാരക്കേസ്; കേരള പൊലീസിനും, ഐ.ബിക്കുമെതിരെ മറിയം റഷീദ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കും


കന്യാസ്ത്രീ പീഡന കേസുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ലാറ്റിന്‍ കാത്തലിക് മെത്രാന്‍ സമിതി വത്തിക്കാനെ അറിയിച്ചിട്ടുണ്ട്. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നാണ് വത്തിക്കാനെ അറിയിച്ചിട്ടുള്ളത്.

എറണാകുളത്ത് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാത്രീകള്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന സംഭവവും വത്തിക്കാനെ സമിതി അറിയിച്ചിട്ടുണ്ട്.


ALSO READ: ജെ.എന്‍.യുവില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു; എ.ബി.വി.പി ഗുണ്ടായിസം


നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീ വത്തിക്കാന് നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ വത്തിക്കാന്‍ വിഷയത്തില്‍ ഇടപെടുന്നത്.

We use cookies to give you the best possible experience. Learn more