|

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാന്‍. ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ വഷളാവുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതോടെ ഓക്‌സിജന്‍ നല്‍കേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒമ്പത് ദിവസമായി റോമിലെ ജമലിയ ആശുപത്രിയില്‍ മാര്‍പ്പാപ്പ ചികിത്സയിലാണ്. അദ്ദേഹം അധികാരത്തില്‍ വന്നതിന് ശേഷം ആദ്യത്തെ ഞായറാഴ്ചയാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാതിരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് മാര്‍പ്പാപ്പയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് 40 മിനുറ്റോളം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

Content Highlight: Vatican says Pope Francis is in serious health condition