| Monday, 8th October 2018, 11:19 pm

ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്; കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്ന് വത്തിക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സംഭവം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് വത്തിക്കാന്‍. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ടെന്നും കര്‍ദ്ദിനാള്‍മാര്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ്ിന് ശേഷമുള്ള സാഹചര്യങ്ങള്‍ വത്തിക്കാനെ ധരിപ്പിച്ചുവെന്നും കര്‍ദിനാള്‍മാര്‍ പ്രതികരിച്ചു.

നിലവില്‍ പാലാ സബ് ജയിലിലാണ് ഫ്രാങ്കോ മുളയ്ക്കലിലുള്ളത്. സെപ്തംബര്‍ 21 നാണ് ഫ്രാങ്കോയെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്.

ALSO READ: ‘തനിക്കെതിരെ മത്സരിച്ച് തോറ്റാല്‍ ഇറ്റലിക്ക് പോകണം’; രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ച് സാക്ഷി മഹാരാജ്

നേരത്തെ ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനമാനമൊഴിഞ്ഞത്. റോമിലെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇതെന്നായിരുന്നു പുറത്തുവന്ന വിവരം.

ലത്തീന്‍സഭയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇതെന്നും ഫ്രാങ്കോക്കെതിരെ അന്വേഷണം തുടരേണ്ടതുണ്ടെന്നതിനാല്‍ ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജലന്ധര്‍ രൂപതയുടെ അധികാരപരിധിയില്‍ അദ്ദേഹം തുടരേണ്ടെന്നാണ് റോമില്‍ നിന്നുള്ള നിര്‍ദേശമെന്നിയിരുന്നു റിപ്പോര്‍ട്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more