കോഴിക്കോട്: വടകര തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൂണേരിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് പോസിറ്റീവായത് കണ്ടെത്തിയത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ കെ.പി.സി തങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകിരച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കം നിരീക്ഷണത്തിലാണ്.
തൂണേരിയില്‍ നേരത്തെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കത്തില്‍ വരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് 53 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയത്.
കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പഞ്ചായത്തംഗങ്ങളും ഉള്‍പ്പെടുന്നു. ഇതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
ഇതേ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും സ്രവ പരിശോധന നടത്താനാണ് തീരുമാനം. ആന്റിജന്‍ ടെസ്റ്റില്‍ ജില്ലയിലെ മറ്റ് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രദേശത്ത് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 449 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 162 പേര്‍ക്ക് രോഗം ഭേദമായി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ