വടകര: വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്ക് നേരിടേണ്ടത് നാല് അപരന്മാരെ. നാല് രമമാരാണ് വടകരയില്‍ നാമനിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.
കെ.രമയ്ക്ക് അപരയായി മറ്റൊരു കെ.കെ രമ തന്നെയുണ്ട്. പി.കെ രമ, കെ.ടി.കെ രമ, എന്നീ പേരുകളുള്ള രണ്ട് പേരും സ്ഥാനാര്‍ത്ഥികളാണ്.
കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെതിരെ രണ്ട് റസാഖുമാരും മത്സരിക്കുന്നുണ്ട്. ബാലുശ്ശേരിയില്‍ ധര്‍മ്മജന്റെ പേരിനോട് സാമ്യമുള്ള ധര്‍മേന്ദ്രന്‍ മത്സര രംഗത്തുണ്ട്.
വടകരയില്‍ കെ.കെ രമ മത്സരിക്കില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ രമ മത്സരിച്ചാല്‍ മാത്രമേ പിന്തുണ നല്‍കുകയുള്ളൂ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയായിരുന്നു. എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പിയിലെ നീക്കങ്ങള്‍.
ജനാധിപത്യത്തിനായുള്ള ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന് കെ.കെ രമ പറഞ്ഞിരുന്നു.
രാജ്യം മുഴുവന്‍ കോണ്‍ഗ്രസുമായി സഖ്യമുള്ള ഇടതുപക്ഷത്തിന് കേരളത്തില്‍ മാത്രം കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും കെ.കെ രമ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Vatakara RMP Candidate K.K Rama need to deal four Rema