ജയ്പൂര്‍: ദീര്‍ഘനേരത്തെ നിശബ്ദതയ്ക്ക് ശേഷം മൗനം വെടിഞ്ഞ് ബി.ജെ.പി നേതാവ് വസുന്ധര രാജെ. ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളിലെ പ്രക്ഷുബ്ധതയ്ക്ക് ജനം വില നല്‍കേണ്ടി വരുന്നത് ദുഃഖകരമാണെന്ന് രാജെ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതും കൃഷിയിടങ്ങളെ വെട്ടുക്കിളി നശിപ്പിക്കുന്നതും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ന്നുവരുന്നതും സംസ്ഥാനമൊട്ടാകെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതുമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കായി ജനജീവിതങ്ങളുടെ വില നല്‍കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ബി.ജെ.പിയെയോ ബി.ജെ.പി പ്രവര്‍ത്തകരേയോ വിഷയത്തിലേക്ക് വലിച്ചിടേണ്ടതില്ലെന്നും വസുന്ധര രാജെ പ്രതികരിച്ചു.
രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകവെ, വസുന്ധര രാജെ യാതൊരു പ്രതികരണത്തിനും മുതിരാത്തത് ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ക്കാരിന് പിന്തുണ നല്‍ണമെന്ന് രാജെ ചില കോണ്‍ഗ്രസ് എം.എല്‍.എമാരോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി ക്യാമ്പുകളില്‍ വലിയ ആശങ്ക ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ