രാജസ്ഥാനില്‍ മറ്റൊരു വിജയി കൂടി;മുന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയും
national news
രാജസ്ഥാനില്‍ മറ്റൊരു വിജയി കൂടി;മുന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th August 2020, 4:16 pm

ജയ്പൂര്‍: രാജസ്ഥാനില്‍ വിമതനീക്കം നടത്തിയ കോണ്‍ഗ്രസ് നേതാവ് ദല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് മടങ്ങിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചിരിക്കുകയാണ്. ഇതോടെ വിജയിച്ചത് മുഖ്യമന്ത്രി അശോക് ഗെലോട്ട് മാത്രമല്ല മുന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജെ കൂടിയാണ്.

രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സച്ചിന്‍ പൈലറ്റ് തര്‍ക്കം അവസാനിപ്പിച്ചത്. കൂടിക്കാഴ്ച നടന്നതാകട്ടെ വസുന്ധര രാജെ ബി.ജെ.പി നേതൃത്വത്തെ കണ്ട് മടങ്ങിയതിന് ശേഷവും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംസ്ഥാനം മാറി മാറി ഭരിക്കുന്നവരാണ് അശോക് ഗെലോട്ടും വസുന്ധര രാജെയും. ആ പതിവിലേക്ക് മറ്റൊരാള്‍ കടന്നുവരുന്നത് ഇരുവര്‍ക്കും ഇഷ്ടമല്ല താനും. അത് കൊണ്ട് തന്നെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കി അധികാരം പിടിക്കാനുള്ള സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ നീക്കത്തിന് തന്റെ പിന്തുണ ഇല്ലെന്നാണ് വസുന്ധര രാജെ നല്‍കിയ സന്ദേശം.

്അംഗസംഖ്യയുടെ ബലത്തിലാണ് വസുന്ധര രാജെ ഈ നിലപാട് സ്വീകരിച്ചത്. സംസ്ഥാനത്തെ 72 എം.എല്‍.എമാരില്‍ 40 എം.എല്‍.എമാര്‍ വസുന്ധരയോടൊപ്പമാണ്. അത് കൊണ്ട് തന്നെ സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം വേണ്ടെന്നാണ് വസുന്ധര ഉന്നത നേതൃത്വത്തോട് പറഞ്ഞത്.

ഇത്തവണ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ അടുത്ത തവണ ബി.ജെ.പി വിജയിച്ചാല്‍ സച്ചിന്‍ പൈലറ്റ് തന്നെയാവും മുഖ്യമന്ത്രി എന്നതാണ് വസുന്ധരയെ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ നില്‍ക്കാനുള്ള താല്‍പര്യം കാണിച്ചിരുന്നില്ല. അതിനാല്‍ തന്നെ ശിവ് രാജ് സിങ് ചൗഹാന് സിന്ധ്യയുടെ വരവ് ഭീഷണിയായിരുന്നില്ല. എന്നാല്‍ സച്ചിന്‍ പൈലറ്റിന് ഇഷ്ടം സംസ്ഥാന രാഷ്ട്രീയമാണ്. ഇത് വസുന്ധര രാജയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്ക് താല്‍പര്യമില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ