ഷാജി കൈലാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ‘ദി കിംഗ്’. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്സ് ഐ.എ.എസ് എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടിയെത്തിയത്.
1995ല്‍ ദീപാവലിയില്‍ റിലീസായെത്തിയ ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ആ വര്‍ഷം 200 ദിവസത്തിലധികം തിയേറ്ററുകളിലോടി. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ‘ദി കിംഗ്’.
വാസുദേവന്‍ ഗോവിന്ദന്‍കുട്ടിയായിരുന്നു ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ആദ്യമായി കേരളത്തില്‍ മാരുതി ജിപ്സി കൊണ്ടുവന്നത് ആ സിനിമയിലൂടെയായിരുന്നെന്നും അന്ന് കേരളത്തില്‍ ജിപ്സി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
പൊലീസ് വാഹനമായും ജിപ്‌സി ഉപയോഗിച്ചിരുന്നില്ലെന്നും ആ കാര്യം മമ്മൂട്ടി സംവിധായകന്‍ ഷാജി കൈലാസിനോട് ചോദിച്ചിരുന്നെന്നും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു.
‘ആദ്യമായി കേരളത്തില്‍ മാരുതി ജിപ്സി കൊണ്ടുവന്നത് ആ സിനിമയിലൂടെയായിരുന്നു. അന്ന് കേരളത്തില്‍ ജിപ്സി ഉണ്ടായിരുന്നില്ല. പൊലീസ് വാഹനമായി ജിപ്‌സി ഉപയോഗിച്ചിരുന്നില്ല.
അന്ന് ജിപ്‌സി നമ്മുടെ കേരളത്തില്‍ ഇല്ലല്ലോ എന്ന് മമ്മൂക്ക ചോദിച്ചു. ‘ഇത് എന്റെ സിനിമയാണ്, എന്റെ സിനിമയില്‍ കേരളത്തില്‍ ജിപ്‌സിയുണ്ട്’ എന്നായിരുന്നു ഷാജി സാറിന്റെ മറുപടി,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.
ആദ്യം മുതല്‍ തന്നെ തങ്ങള്‍ക്ക് ആ സിനിമ അടുത്ത ഒരു നാഴികക്കല്ലാകുമെന്ന് തോന്നിയിരുന്നെന്നും അന്ന് രണ്‍ജി പണിക്കരുടെ കയ്യില്‍ ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Vasudevan Govidhankutty Talks About Mammootty And Shaji Kailas