കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന വാസു അണ്ണൻ ട്രോളുകളേ കുറിച്ച്.
2002-ലാണ് ദിലീപ്-നവ്യാ നായർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ഞിക്കൂനൻ എന്ന സിനിമ ഇറങ്ങുന്നത്. തിയറ്ററിൽ വെച്ച് കണ്ട ആ സിനിമയിൽ എന്നെ പേടിപ്പിച്ച, ഞാൻ വെറുത്ത കഥാപാത്രം സായ് കുമാർ അവതരിപ്പിച്ച വാസു ആണ്. ആ കഥാപാത്രത്തെ വില്ലൻ എന്ന നിലയിൽ തന്നെ ആണ് തുടക്കം മുതൽ ഒടുക്കം വരെ കാണിച്ചിരിക്കുന്നതും. Rape, victim, abuser, power- എന്നീ വാക്കുകൾ ഒന്നും അറിയാത്ത ആ പ്രായത്തിലും ഞാൻ ആ കഥാപാത്രത്തെ ഒരു നിമിഷം പോലും ആസ്വദിച്ചിട്ടില്ല.
സിനിമ ഇറങ്ങി 18 കൊല്ലങ്ങൾക്ക് ശേഷം, റേപ്പും റേപ്പ് ജോക്ക്സും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന; sexist, misogynist കഥാപാത്രങ്ങൾ, ഡയലോഗുകൾ വിമർശനങ്ങൾക്ക് വിധേയമാകുന്ന ഈ കാലത്ത്, ഒരു റേപ്പിസ്റ്റിനേയും അയാളുടെ വിക്ടിമിനേയും കമിതാക്കളാക്കുന്ന, അവരിൽ ‘പ്രണയം’ ആഘോഷിക്കുന്ന പോസ്റ്റുകൾ വളരെയധികം ഡിസ്റ്റേർബിംഗ് ആണ് എന്ന് പറയാതെ വയ്യ.
കാരണം, നിങ്ങൾ ആ കഥാപാത്രങ്ങളിൽ പ്രണയം ആഘോഷിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നിങ്ങൾ, വിക്ടിമിനെ റേപ്പിസ്റ്റിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു തീർപ്പ് കൽപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ കൂടെ ചേരുന്നു.
ഇത് തമാശയല്ലേ, ട്രോൾ അല്ലേ, സിനിമയെ സിനിമയായി കണ്ടൂടെ എന്നൊക്കെ ചോദിച്ചാൽ, ആ സിനിമയിൽ എവിടെയും വാസു എന്ന കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്തിട്ടില്ല. He is arrested for his wrongdoings. He is treated as a rapist, and so is he.
നാളെ സെക്ഷ്വൽ പ്രിഡേറ്റർ ആയി ജയിലിൽ കഴിയുന്ന Harvey Weinstein നെ ഇത് പോലെ celebrate ചെയ്തു, അയാളുടെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മറ്റ് ആർട്ടിസ്റ്റുകളെ വെച്ച്, അവർക്കിടയിൽ പ്രണയവും വിവാഹവും കൂട്ടിച്ചേർത്തു ട്രോളുകൾ ഇറക്കിയാൽ, അതിൽ എന്ത് തമാശയാണ് കാണാൻ സാധിക്കുക ??
Rape is a crime and rapist, a criminal. He, be a person or a character is not worthy of celebration. He is not funny. And most importantly, celebrating a rapist is not a joke.
Credits: Pictures are taken from ICU. Came to know that the posts are removed from ICU.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ