| Saturday, 19th February 2022, 4:23 pm

'വാശി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; പങ്കുവെച്ച് അഭിഷേക് ബച്ചനും സാമന്തയും തൃഷയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വക്കീല്‍ വേഷത്തിലാണ് ഇരുവരും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന്‍ തുടങ്ങിയവര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചു.’മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് മറ്റൊരു അവിശ്വസനീയ ചിത്രം കൂടി വരുന്നു,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് കുറിച്ചത്.

നവാഗതനായ വിഷ്ണു ജി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്.

ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. നിതിന്‍ മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.


Content Highlight: vashi first look poster out

We use cookies to give you the best possible experience. Learn more