ചെന്നൈ: പ്രമുഖ നേത്ര, ദന്ത ചികിത്സാ ശൃംഖലയായ വാസന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. എ.എം അരുണിനെ വീട്ടില്‍ ദമരിച്ച നിലയില്‍ കണ്ടെത്തി.
51 വയസായിരുന്നു. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍, എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇതോടെ ദുരൂഹ മരണത്തിന് പൊലീസ് കേസ് ഫയല്‍ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2002 ല്‍ തമിഴ്‌നാട് തിരിച്ചുറപ്പള്ളിയിലാണ് വാസന്‍ ഐ കെയര്‍ ആരംഭിക്കുന്നത്.
നിലവില്‍ രാജ്യത്തുടനീളം 100ല്‍ അധികം ശാഖകളാണ് വാസന്‍ ഹെല്‍ത്ത് കെയറിനുള്ളത്. നേരത്തെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെയും പരിശോധന നടന്നിരുന്നു.
തുടര്‍ന്ന് അരുണിനും ഭാര്യ മീരയ്ക്കുമെതിരെ കഴിഞ്ഞ വര്‍ഷം മദ്രാസ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെയാണ് ഡോക്ടര്‍ അരുണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Vasan Healthcare founder AM Arun die at 51, police take case