| Tuesday, 8th February 2022, 6:07 pm

ഇത് വിദ്യാഭ്യാസമില്ലാത്തതിന്റെ നേര്‍കാഴ്ചയാണ്; ഇവര്‍ യുവാക്കളുടെ ഭാവി തകര്‍ക്കും: ജെ.എന്‍.യു വി.സിക്കെതിരെ വരുണ്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവര്ഹര്ലാല് ലെഹ്‌റു യൂണിവേഴ്‌സിറ്റി ചാന്സലര് ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വിമര്ശനങ്ങള് ഉയര്ന്നതോടെ തന്റെ ട്വീറ്റുകള് നീക്കം ചെയ്തു. ട്വീറ്റുകള് നീക്കം ചെയ്തതിനെതിരെ ബി.ജെ.പി എം.പി വരുണ് ഗാന്ധി ഉള്പ്പെടെയുള്ളവര് രംഗത്തെത്തിയിട്ടുണ്ട്.

ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിന്റെ പത്രകുറിപ്പിലെ വ്യാകരണ പിശകുകള്‍ ചൂണ്ടിക്കാട്ടിയാണ് വരുണ്‍ ഗാന്ധി പ്രതികരിച്ചത്.

‘പുതിയ ജെ.എന്‍.യു വി.സിയുടെ പത്രക്കുറിപ്പ് നിരക്ഷരതയുടെ ഒരു പ്രദര്‍ശനം കൂടെയാണ്. പ്രസതാവനയില്‍ നിരവധി വ്യാകരണ പിശകുകളുണ്ട്. ഇത്തരത്തിലുള്ള ഇടത്തരക്കാരുടെ നിയമനങ്ങള്‍ മാനുഷിക മൂല്യത്തേയും യുവാക്കളുടെ ഭാവിയും തകര്‍ക്കും,’ ശാന്തിശ്രീയുടെ പ്രസ്താവന പങ്കുവെച്ച് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇതിനോടകം തന്നെ മറ്റ് പലരും ശാന്തിശ്രീയുടെ നിയമനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ജെ.എന്‍.യുവിലെ ആദ്യ വനിത വൈസ് ചാന്‍സലറാണ് ശാന്തിശ്രീ. പ്രീമിയര്‍ യൂണിവേഴ്സിറ്റിയുടെ തലവനായിരുന്ന ജഗദേഷ് കുമാറില്‍ നിന്നാണ് ശാന്തിശ്രീ പദവിയേറ്റെടുത്തത്.

ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള നരേറ്റീവുകള്‍ രൂപപ്പെടുത്തിയെടുക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധ എന്ന് ശാന്തിശ്രീ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അതേസമയം, ശാന്തിശ്രീയുടെ പല ട്വീറ്റുകളും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസനെതിരെ അദ്ദേഹം ഹിന്ദുക്കളെ ഉപദ്രവിക്കുന്നവനാണെന്നും ക്രിസ്തു മതത്തിലേക്ക് ആളുകളെ മതം മാറ്റുകയാണെന്നുള്‍പ്പെടെ അവര്‍ ട്വീറ്റ് ചെയ്തിരുന്നു.

മഹാത്മാഗാന്ധിയും നാഥുറാം ഗോഡ്സെയും ഗീതയില്‍ നിന്ന് വിപരീത പാഠങ്ങള്‍ പഠിച്ചുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഗോഡ്സെ ചിന്തിച്ചത് പറയുന്നതിനേക്കാള്‍ നല്ലത് പ്രവര്‍ത്തനമാണെന്നും അയാള്‍ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ ഏകീകൃത ഇന്ത്യക്ക് പരിഹാരം കണ്ടെത്തിയെന്നും ട്വീറ്റില്‍ പറയുന്നു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ സമരത്തേയും ശാന്തിശ്രീ വിമര്‍ശിച്ചിരുന്നു. അവരെ ‘യോ യാ’ നയിക്കുന്ന ഇത്തിള്‍കണ്ണികളുടെ കൂട്ടം എന്ന് വിശേഷിപ്പിച്ചിരുന്നു. സ്വരാജ് ഇന്ത്യയുടെ തലവന്‍ യോഗേന്ദ്ര യാദവിനേയും കര്‍ഷക നേതാവ് രാകേഷ് ടികായത്തിനേയും ലക്ഷ്യം വെച്ചുള്ളതായിരുന്നു ശാന്തിശ്രീയുടെ ട്വീറ്റ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജെ.എന്‍.യുവിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ ശാന്തിശ്രീ പണ്ഡിറ്റിനെ സര്‍വകലാശാല വി.സിയായി നിയമിച്ചത്. നിലവില്‍ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് പണ്ഡിറ്റ്. ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെ.എന്‍.യു വൈസ് ചാന്‍സലറായി നിയമിക്കുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അംഗീകാരം നല്‍കിയ. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.


Content Highlights: Varun Gandhi saying against JNU new VC Santhisree Dhulippudi Pandit

We use cookies to give you the best possible experience. Learn more