ലഖ്‌നൗ: യു.പി സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും, പകല്‍ ലക്ഷങ്ങള്‍ അണിനിരത്തി റാലി നടത്തുകയും ചെയ്ത് ജനങ്ങളുടെ സാമാന്യ ബുദ്ധി പരീക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷ്യം ഒമിക്രോണ്‍ തടയലാണോ അതോ പ്രചാരണ ശേഷി തെളിയിക്കലാണോ എന്നും വരുണ്‍ ഗാന്ധി ചോദിച്ചു.
ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ യു.പിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
ശനിയാഴ്ച മുതലാണ് സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും 200 ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
മാസ്‌ക് ഇല്ലാതെ സാധനങ്ങള്‍ നല്‍കരുതെന്ന നയം വ്യാപാരികളോട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഭീതിജനിപ്പിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ നിരോധിക്കണമെന്നും നിയമസഭാതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അലഹാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Varun Gandhi against yogi