Advertisement
India
'തെരഞ്ഞെടുപ്പു കമ്മീഷന്‍ പല്ലുകൊഴിഞ്ഞ കടുവ: രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് വരുണ്‍ഗാന്ധിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 14, 02:55 am
Saturday, 14th October 2017, 8:25 am

ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിക്കുന്ന വേളയില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ഇതിനകം തന്നെ വിവാദമായിരിക്കുകയാണ്. ബി.ജെ.പിക്കുവേണ്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇത് ചെയ്തതെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പു കമ്മീഷനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് വരുണ്‍ഗാന്ധിയും രംഗത്തുവന്നിരിക്കുകയാണ്.
രാഷ്ട്രീയപാര്‍ട്ടികളെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്ത തെരഞ്ഞെടുപ്പു കമ്മീഷന്‍ പല്ലുകൊഴിഞ്ഞ കടുവയാണെന്നാണ് വരുണ്‍ഗാന്ധി പറഞ്ഞത്‌

“വലിയ പ്രശ്‌നങ്ങളിലൊന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രശ്‌നമാണ്. അത് യഥാര്‍ത്ഥത്തില്‍ പല്ലുകൊഴിഞ്ഞ കടുവയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324ല്‍ പറയുന്നത് തെരഞ്ഞെടുപ്പു കമ്മീഷനാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതും സൂപ്പര്‍വൈസ് ചെയ്യുന്നതുമെന്നാണ്. പക്ഷെ ശരിക്കും അവരാണോ അത് ചെയ്യുന്നത്?” അദ്ദേഹം ചോദിച്ചു.


Must Read:‘തമിഴ്‌നാട്ടിലെ ദ്രാവിഡ ഭരണാധികാരികള്‍ക്ക് കഴിയാത്തത് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ചെയ്തു’; ദളിതരെ ശാന്തിമാരായി നിയമിച്ച നടപടിയെ അഭിനന്ദിച്ച് പെരുമാള്‍ മുരുകന്‍


“തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കേസ് ഫയല്‍ ചെയ്യാനുള്ള അധികാരം ഇവര്‍ക്കില്ല. അതു ചെയ്യണമെങ്കില്‍ അവര്‍ക്ക് സുപ്രീം കോടതിയില്‍ പോകണം.” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പു കമ്മീഷനുമേല്‍ ബി.ജെ.പിയുടെ സമ്മര്‍ദ്ദ തന്ത്രമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം. ഗുജറാത്ത് വോട്ടര്‍മാരെ അവസാന നിമിഷം സ്വാധീനിക്കാനായി ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയാണ് കമ്മീഷന്‍ ശ്രമിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് ബലം നല്‍കുന്നതാണ് വരുണ്‍ഗാന്ധിയുടെ പരാമര്‍ശം.