| Wednesday, 3rd December 2014, 4:14 pm

ആക്ഷന്‍ ചിത്രവുമായി വരുണ്‍ ധവാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ആക്ഷന്‍ ത്രില്ലറുമായി ബോളിവുഡ് ചോക്ലേറ്റ് താരം വരുണ്‍ ധവാന്‍. “ബദലാപൂര്‍” എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 15നായിരിക്കും ചിത്രത്തിന്റെ റിലീസ്. ശ്രീരാം രാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍. വരുണിനെ കൂടാതെ പ്രശസ്ത താരം നവാസുദ്ദീന്‍ സിദ്ദീഖി, ഹുമ ഖുറൈശി, യാമി ഗൗതം, ദിവ്യ ദത്ത, രാധിക ആപ്‌തെ എന്നിവരാണ് ചിത്രത്തില്‍  അഭിനയിക്കുന്നത്.

ജീവിതത്തില്‍ എല്ലാം നഷ്ടപെട്ട നാല്‍പതു വയസുകാരന്റെ പ്രതികാരമാണ് ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഏജന്റ് വിനോദിന് ശേഷം ശ്രീരാം രാഘവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബദലാപൂര്‍.

ഇതാദ്യമായാണ് റൊമാന്റിക് ഹീറോ ചട്ടക്കൂടില്‍ നിന്നും വരുണ്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ രഘു എന്നാണ് വരുണിന്റെ പേര്. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ബോക്‌സ് ഓഫീസ് ചിത്രത്തിലൂടെയാണ് വരുണ്‍ ബോളിവുഡില്‍ അഭിനയിച്ച് തുടങ്ങിയത്. നേരത്തെ കരണ്‍ ജോഹറിന്റെ കീഴില്‍ സഹ സംവിധായകനായിരുന്നു വരുണ്‍.

We use cookies to give you the best possible experience. Learn more