രാജസ്ഥാനും തമിഴ്‌നാടും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി നടന്നുകൊണ്ടിരിക്കുകയാണ്. വഡോദര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ തമിഴ്‌നാട് ഫീല്‍ഡ് തെരഞ്ഞടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 47.3 ഓവറില്‍ 267 റണ്‍സിനാണ് പുറത്തായത്. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തമിഴ്‌നാട് താരം വരുണ്‍ ചക്രവര്‍ത്തിയുടെ മിന്നും പ്രകടനത്തിലാണ് രാജസ്ഥാനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിച്ചത്.
ഫൈഫര്‍ നേടിയാണ് വരുണ്‍ തിളങ്ങിയത്. രാജസ്ഥാന് വേണ്ടി മിന്നും സെഞ്ച്വറി നേടിയ അഭിജീത് ടോമര്‍ (111), ക്യാപ്റ്റന്‍ മഹിപാല്‍ ലൊംറോര്‍ (60), ദീപക് ഹൂഡ (7), കുക്‌ന അജയ് സിങ് (2), ഖലീല്‍ അഹമ്മദ് (1) എന്നിവരെയാണ് വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയത്.
2025 ഐ.പി.എല്ലിന് മുന്നോടിയായി മിന്നും പ്രകടനമാണ് താരം ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച വരുണ്‍ 14 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകള്‍ നേടിയിരുന്നു. മാത്രമല്ല സീസണില്‍ ചാമ്പ്യന്മാരാകാനും കൊല്‍ക്കത്തയ്ക്ക് സാധിച്ചിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 13 ഇന്റര്‍നാഷണല്‍ ടി-20ഐയില്‍ കളിച്ച വരുണ്‍ 5/17 എന്ന മിന്നും ബൗളിങ് പ്രകടനം ഉള്‍പ്പെടെ 19 വിക്കറ്റുകള്‍ നോടിയിട്ടുണ്ട്. 6.79 എന്ന എക്കോണമിയും 18.1 ആവറേജും താരത്തിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഉണ്ട്. ഐപി.എല്ലില്‍ 71 മത്സരങ്ങളില്‍ നിന്ന് 83 വിക്കറ്റും 5/20 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.
വിജയ് ഹസാരെയില്‍ രാജസ്ഥാനെതിരെ സന്ദീപ് വാര്യരും തമിഴ്‌നാട് ക്യാപ്റ്റന്‍ സായി കിഷോറും രണ്ടാ വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാടിന് വേണ്ടി നാാരയണ്‍ ജഗതീശന്‍ 65 റണ്‍സ് നേടി പുറത്തായപ്പോള്‍ വിജയ് ശങ്കറും 49 റണ്‍സിന് പടിയിറങ്ങി. ക്രീസില്‍ തുടരുന്നത് വരുണ്‍ ചക്രവര്‍ത്തിയും (18), ത്രിലോഗ് നാഗ് (4) എന്നിവരാണ്.
Content Highlight: Varun Chakravarti In Great Performance In Vijay Hazare Trophy