ഇന്ത്യ തോറ്റാലും സൗത്ത് ആഫ്രിക്കയില്‍ ഇവന്‍ ചക്രവര്‍ത്തിതന്നെ; മിന്നും നേട്ടവുമായി വരുണ്‍
Sports News
ഇന്ത്യ തോറ്റാലും സൗത്ത് ആഫ്രിക്കയില്‍ ഇവന്‍ ചക്രവര്‍ത്തിതന്നെ; മിന്നും നേട്ടവുമായി വരുണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th November 2024, 7:22 pm

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ സന്ദര്‍ശകരെ തകര്‍ത്ത് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയിരുന്നു. സെന്റ് ജോര്‍ജ്സ് ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു.

സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ചെറുത്തുനില്‍പാണ് പ്രോട്ടിയാസിനെ എളുപ്പം വിജയിക്കാന്‍ അനുവദിക്കാതിരുന്നത്. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. താരത്തിന്റെ അന്താരാഷ്ട്ര ടി-20 കരിയറിലെയും ടി-20 ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബൗളിങ് ഫിഗറാണിത്.

റീസ ഹെന്‍ഡ്രിക്സ്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍, ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരെയാണ് ചക്രവര്‍ത്തി മടക്കിയത്. മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും വരുണിന് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനാണ് സാധിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ നടന്ന ടി-20ഐയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് ഫിഗറാകാനാണ് വരുണ്‍ ചക്രവര്‍ത്തിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനൊപ്പമെത്താനും വരുണിന് സാധിച്ചു.

സൗത്ത് ആഫ്രിക്കയില്‍ നടന്ന ടി-20ഐയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് ഫിഗറുള്ള താരം, പ്രകടനം, വേദി, വര്‍ഷം

ഉമ്രാന്‍ ഗുല്‍ – 5/6 – സെഞ്ചൂറിയന്‍ – 2013

വരുണ്‍ ചക്രവര്‍ത്തി – 5/17 – സെന്റ് ജോര്‍ജ്സ് ഓവല്‍ – 2024

കുല്‍ദീപ് യാദവ് – ജോഹന്നാസ്‌ബെര്‍ഗ് – 5/17 – ജോഹന്നാസ്‌ബെര്‍ഗ് – 2023

 

Content Highlight: Varun Chakravarthy In Great Record Achievement In T-20i At South Africa