| Tuesday, 19th September 2023, 5:27 pm

ഡീല്‍ വിത്ത് ദ ഡെവിള്‍; വര്‍മന്റെ ബി.ജി.എം വീഡിയോ പുറത്ത് വിട്ട് സണ്‍ പിക്‌ചേഴ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലറിലെ വില്ലനായ വര്‍മന്റെ ബി.ജി.എം വീഡിയോ പുറത്ത് വിട്ടു. മുത്തുവേല്‍ പാണ്ഡ്യനെ വരച്ച വരയില്‍ നിര്‍ത്തുന്ന രംഗങ്ങളുള്‍പ്പെടെയാണ് വര്‍മന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യുവിന്റെയും ശിവരാജ്കുമാര്‍ അവതരിപ്പിച്ച നരംസിംഹന്റെയും ബി.ജി.എമ്മും പുറത്ത് വിട്ടിരുന്നു.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം 650 കോടിയാണ് ലോകമെമ്പാടുമായി ചിത്രം നേടിയിരിക്കുന്നത്.

തെന്നിന്ത്യയില്‍ 600 കോടി ക്ലബ്ബില്‍ കയറിയ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ജയിലര്‍ ഉള്ളത്. ഒപ്പം ബാഹുബലി ഒന്നാം ഭാഗവും അഞ്ചാം സ്ഥാനം പങ്കിടുന്നുണ്ട്. ബാഹുബലി 2(1810.59 കോടി), ആര്‍.ആര്‍.ആര്‍(1276.20 കോടി), കെജിഎഫ് 2 (1259.14 കോടി), 2 പോയിന്റ് സീറോ(800 കോടി) എന്നിങ്ങനെയാണ് മുന്നിലുള്ള മറ്റ് സിനിമകള്‍.

ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത സിനിമയാണ് ജയിലര്‍. വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ജയിലര്‍. ബീസ്റ്റിന്റെ പരാജയത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ വലിയൊരു തിരിച്ചുവരവ് കൂടിയാണ് ജയിലര്‍.

അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ചിത്രത്തിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. രമ്യ കൃഷ്ണന്‍, തമന്ന, മിര്‍ണ, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Varman’s background music is out jailer movie

Latest Stories

We use cookies to give you the best possible experience. Learn more